കാഴ്ചപ്പാടും ദൌത്യവും
ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിനായുള്ള ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രതിബദ്ധത
👁️ കാഴ്ചപ്പാട്
ജനപങ്കാളിത്തത്തോടെയും സുസ്ഥിര വികസന സമീപനത്തോടെയും സാമൂഹിക നീതിയും സാമ്പത്തിക പുരോഗതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തി, എല്ലാവർക്കും മികച്ച ജീവിതനിലവാരം ലഭിക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി ദേവികുളങ്ങരയെ വികസിപ്പിക്കുക.
🎯 ദൗത്യം
ശുദ്ധജലം, ആരോഗ്യസംരക്ഷണം, റോഡ് വികസനം, തൊഴിൽസൃഷ്ടി, സ്ത്രീ-ശിശു ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകി ജനപങ്കാളിത്തത്തോടെയും സുതാര്യ ഭരണത്തിലൂടെയും സമഗ്ര ഗ്രാമവികസനം കൈവരിക്കുകയാണ് പഞ്ചായത്തിന്റെ ദൗത്യം.
⚖️ ഗുണമേന്മ നയം
പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം.