ദുരന്തനിവാരണ കമ്മറ്റി
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്
പ്രകൃതിദുരന്തങ്ങൾ,വെള്ളപ്പൊക്കം,കാറ്റ്,തീപിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായ പ്രതിരോദ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയാണ് ദുരന്തനിവാരണ കമ്മറ്റി.ദുരന്തസാധ്യത കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ കമ്മറ്റി പ്രവർത്തിക്കുന്നു.
പദവി | അംഗം |
|---|---|
| ചെയർപേഴ്സൺ | ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് |
| വൈസ് ചെയർപേഴ്സൺ | ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് |
| കൺവീനർ | ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
| അംഗങ്ങൾ | എല്ലാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരും |
| അംഗങ്ങൾ | ആരോഗ്യ വകുപ്പ്,കൃഷി വകുപ്പ്,മൃഗസംരക്ഷണ വകുപ്പ്,പോലീസ് ,ഫയർ ആൻറ് റെസ്ക്യൂ,കെ എസ് ഇ ബി, ജല ആതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ |
| പ്രത്യേക ക്ഷണിതാക്കൾ | കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ,സാമൂഹിക പ്രവർത്തകർ |
പ്രധാന ചുമതലകൾ:ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുക,അപകട സാധ്യതകൾ വിലയിരുത്തുക,മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക,ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക,പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക.