2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈയ് 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ദുരന്തനിവാരണ കമ്മറ്റി

ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്

 പ്രകൃതിദുരന്തങ്ങൾ,വെള്ളപ്പൊക്കം,കാറ്റ്,തീപിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായ പ്രതിരോദ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയാണ് ദുരന്തനിവാരണ കമ്മറ്റി.ദുരന്തസാധ്യത കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ കമ്മറ്റി പ്രവർത്തിക്കുന്നു.

പദവി

അംഗം
ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
വൈസ് ചെയർപേഴ്സൺഗ്രാമപഞ്ചായത്ത്  വൈസ്പ്രസിഡൻറ്
കൺവീനർഗ്രാമപഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾഎല്ലാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരും
അംഗങ്ങൾആരോഗ്യ വകുപ്പ്,കൃഷി വകുപ്പ്,മൃഗസംരക്ഷണ വകുപ്പ്,പോലീസ് ,ഫയർ ആൻറ് റെസ്ക്യൂ,കെ എസ് ഇ ബി, ജല ആതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ
പ്രത്യേക ക്ഷണിതാക്കൾകുടുംബശ്രീ, സന്നദ്ധ സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ,സാമൂഹിക പ്രവർത്തകർ

പ്രധാന ചുമതലകൾ:ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുക,അപകട സാധ്യതകൾ വിലയിരുത്തുക,മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക,ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക,പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക.