പൊതുജന ശ്രദ്ധയ്ക്ക്
September 28, 2026
പൊതുസ്ഥങ്ങൾ, റോഡുകൾ നടപ്പാതകൾ,കൈവരികൾ,സെൻറർ മീഡിയനുകൾ,ട്രാഫിക് ഐലൻറുകൾ എന്നിവിടങ്ങളിൽ ബാനറുകൾ.ഫ്ലക്സ് ബോർഡുകൾ,കൊടിതോരണങ്ങൾ,പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. കടുത്ത പിഴ -അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും 5000/- (അയ്യായിരം രൂപ) വീതം പിഴ ഈടാക്കുന്നതാണ്. നിയമ നടപടികളും എഫ്. ഐ ആറും- ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ കുറ്റക്കാരിൽ നിന്ന് ഈടാക്കുന്നതോടൊപ്പം ഇവർക്കെതിരെ പോലീസിൽ FIR രജിസ്റ്റർ ചെയ്ത് പ്രോസിക്യുഷൻ നടപടികൾ സ്വീകരിക്കും. നമ്മുടെ പഞ്ചായത്തിനെ സുരക്ഷിതവും മനോഹരവുമാക്കാൻ ഏവരും സഹകരിക്കുക.